ഏതാണ്ട് 300 വർഷങ്ങൾക് മുമ്പാണ് ഭുവനേശ്വരിയായ ചാമുണ്ഡിദേവി തൊഴുവൻകോട് വന്നു വാസമുറപ്പിച്ചത്. തുടർന്ന് ത്രിമൂർത്തികളുടെ സാന്നിധ്യം പ്രത്യക്ഷമാവുകയും പിൽക്കാലത്തു ഇന്ന് കാണുന്ന നിലയിലുള്ള തൊഴുവൻകോട് ക്ഷേത്രം രൂപപ്പെടുകയുമാണുണ്ടായിട്ടുള്ളത്. പഴമയുടെ മാത്രം പുതുമ കണ്ടെത്തുന്ന ഈ ക്ഷേത്രത്തിന്റെ പരിശുദ്ധി ഒരിക്കൽ കണ്ടിട്ടുള്ളവർ മറക്കില്ല. എല്ലാ പൂജാവിധികളും യഥാവിധിയോടെ നടക്കുന്നു. അവ എന്തൊക്കെ എന്ന് ആരെയുംബോധ്യപ്പെടുത്താതെ തന്നെ അമ്മയ്ക്ക് സമർപ്പിച്ചു സായൂജ്യമടയുന്ന ക്ഷേത്രം. മാറാരോഗം മുക്തിയുടെയും സന്താനസൗഭാഗ്യസമൃദ്ധിയുടെയും സ്വപ്ന സാക്ഷാത്കാരമായ ഈ ക്ഷേത്രം. കലിയുടെ ബലിക്കല്ലിൽ കഴുത്തു നീട്ടാതിരിക്കാനുള്ള ഏതൊരു ഭക്തന്റെയും അവസാനത്തെ അത്താണിയാണ്. ചുവന്നപട്ടും, ചുവന്നഹാരവും, കരിങ്കോഴിയും ഇവിടെ കരിങ്കാളിയമ്മയ്ക്ക് പഥ്യമാണ്. മനംനൊന്ത് വിളിച്ചാൽ അമ്മ കൈവിടില്ല. സ്വന്തം വാഹനത്തോടുകൂടിയുള്ള നവഗ്രഹപ്രതിഷ്ഠ മറ്റെവിടെയും നമുക്ക് കാണാൻ കഴിയില്ല. ശനിയെ തൃപ്തിപ്പെടുത്താനുള്ള നവഗ്രഹപൂജ ഇവിടെ വിശേഷപ്പെട്ടതാണ്.
പണ്ട് തൊഴുവന്‍കോട് ചാമുണ്ഡിദേവിയെ പ്രതിഷ്ഠിച്ച് പൂജിച്ച മോക്കാട്ട് കുടുംബത്തിലെ പണിക്കരുടെ വംശപരമ്പരയില്‍ അവസാനത്തെ കണ്ണിയായിരുന്നു ശ്രീ. തുളസീധരന്‍ സ്വാമികള്‍. സ്വാമിയുടെ ഭക്തിയിലും സേവനത്തിലും അമ്മ സംപ്രീതയായി അദ്ദേഹത്തെ അനുഗ്രഹിച്ചു.